കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് ഒരു മരണം. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണ് വെള്ളത്തിൽ വീണത്. കാറിൽ ഉണ്ടായിരുന്ന ആളുടെ മൃതദേഹം പുറത്തെടുത്തു. ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ് (33) അപകടത്തിൽ മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. രാവിലെ നാട്ടുകാരാണ് കാർ കനാലിൽ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സുമെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വെള്ളത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരം അറിയിച്ച് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു.
Related Posts
കാഴ്ച കവർന്ന ‘കളിത്തോക്ക്’: ദീപാവലി ട്രൻ്റായ കാർബൈഡ് ഗൺ പൊട്ടിച്ച 14 കുട്ടികൾക്ക് കാഴ്ചശക്തി നഷ്ടമായി, നൂറിലേറെ കുട്ടികൾ മധ്യപ്രദേശിൽ ചികിത്സയിൽ
- keralatimes24news@gmail.com
- October 23, 2025
- 0
ഭോപ്പാൽ: ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ ഉപയോഗിച്ച് പടക്കം പൊട്ടിച്ച കുട്ടികൾക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. സർക്കാർ നിരോധിച്ച തോക്ക് ചന്തയിൽ നിന്ന് വാങ്ങി ദീപാവലി ആഘോഷത്തിനുപയോഗിച്ചതാണ്
ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം, അപകടം ഹോങ്കോങ് വിമാനത്താവളത്തിൽ
- keralatimes24news@gmail.com
- October 20, 2025
- 0
ദുബൈയിൽ നിന്ന് വന്ന ചരക്ക് വിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് റൺവേയിൽനിന്ന് തെന്നിമാറി കടലിൽ പതിച്ചത്. റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. ഹോങ്കോങ്: ചരക്ക് വിമാനം റൺവേയിൽ
അഞ്ചലിൽ സ്കൂൾ ബസ് മറിഞ്ഞു; കുട്ടികൾക്ക് പരിക്ക്
- keralatimes24news@gmail.com
- October 8, 2025
- 0
കൊല്ലം: അഞ്ചലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. അഞ്ചൽ അസുരമംഗലം പള്ളിക്കുന്നിൻപുറം റോഡിലാണ് സ്കൂൾ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന കുട്ടികളെ നിസാരപരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഞ്ചൽ ചൂരക്കുളത്തു പ്രവർത്തിക്കുന്ന ആനന്ദഭവൻ സെന്റർ
