മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിൽ സ്ഫോടനം; കുട്ടികളും സ്ത്രീകളുമടക്കം 23 പേർ തീപിടിത്തത്തില്‍ മരിച്ചു

സൊനോറ: മെക്‌സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ 12ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ്

പാക് സുരക്ഷാ സേന അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ചു; പിന്നാലെ യുവതിക്ക് ദാരുണാന്ത്യം

ബലൂചിസ്ഥാന്‍: പാകിസ്താന്‍ സുരക്ഷാ സേനയുടെ ക്രൂരമായ ഉപദ്രവങ്ങള്‍ക്ക് വിധേയയായ യുവതി മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചതായി റിപ്പോര്‍ട്ട്. പന്‍ജ്ഗുരില്‍ വെച്ച് മാതാവിനൊപ്പം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട നാസിയ ഷാഫിയെന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരു സ്ത്രീകളെയും

വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് ഒരു മരണം. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണ് വെള്ളത്തിൽ വീണത്. കാറിൽ ഉണ്ടായിരുന്ന ആളുടെ മൃതദേഹം പുറത്തെടുത്തു. ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ്

ഡോ. വന്ദനാദാസ് കൊലക്കേസ്: വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

ഡോക്ടര്‍ വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണാ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിക്കാണ് നിര്‍ദേശം നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിട്ടുണ്ട്.

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; അമ്പലവയലിൽ രണ്ട് യുവാക്കൾ മരിച്ചു

കൽപ്പറ്റ: വയനാട് അമ്പവയലിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം. അമ്പലവയൽ ചുള്ളിയോട് റോഡിൽ റെസ്റ്റ് ഹൌസിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ്

കാസർഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരു മരണം

കാസർഗോഡ് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരു മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഡെക്കോർ പാനൽ ഇൻഡസ്ട്രീസിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മംഗലാപുരത്തെയും കാസർഗോട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന

*കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും വീട്ടിൽ മരിച്ച നിലയിൽ! മൃതദേഹം ആദ്യം കണ്ടത് അയൽവാസികൾ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ അച്ഛനേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. വീട്ടിലെ രണ്ട് മുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവർ രണ്ട്

തൃശൂരിൽ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു; സ്വകാര്യ ആശുപത്രിയിൽ പ്രതിഷേധം, അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കള്‍

തൃശൂര്‍: ആശുപത്രിയിലെ തൃശൂരിൽ ചികിത്സക്കിടെ യുവാവ് മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിത്സക്കിടെ യുവാവ് മരിച്ചത്. ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കളെത്തി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. തൃശൂർ ചിറമനേങ്ങാട്

അധ്യാപിക മാനസികമായി പീഡിപ്പിച്ചു’; 14 കാരൻ ജീവനൊടുക്കിയ സംഭവത്തിൽ സഹപാഠികളുടെ പ്രതിഷേധം

പാലക്കാട്: പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളുടെ പ്രതിഷേധം. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ് സ്കൂള്‍ മുറ്റത്ത് പ്രതിഷേധിക്കുന്നത്. അർജുന് നീതി കിട്ടണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.

ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; ഒന്നരമാസത്തിനിടെ 14 മരണം; ഉറവിടം കണ്ടെത്താനാകാതെ വലഞ്ഞ് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്നരമാസത്തിനിടെ 14 മരണം. ഉയരുന്ന മരണനിരക്കും രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കി. ഈ വർഷം ഇതുവരെ 100 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.