മുംബൈ: മുംബൈയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ച് കാറുമായി കടന്നുകളഞ്ഞ് മൂവർ സംഘം. സംഭവ സമയത്ത് ഇവർ മദ്യപിച്ചിരുന്നു. മഹാരാഷ്ട്രയിലെ കല്യാണിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഓൺലൈനിലൂടെ തന്റെ ക്യാബ് ബുക്ക് ചെയ്ത ആളെ പിക്ക് അപ്പ് ചെയ്യാനായി പോയതായിരുന്നു ടാക്സി ഡ്രൈവർ. എന്നാൽ ഗൂഗിൾ മാപ്പ് ലൊക്കേഷനിലെത്തിയപ്പോൾ പ്രതികൾ ഇയാളെ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം കാറുമായി മൂവർ സംഘം കടന്നു കളയുകയായിരുന്നു. അതേ സമയം, വാഹനത്തിൽ ഘടിപ്പിച്ച ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് കാറും മൂന്ന് പ്രതികളായ വിജയ് ഭിസെ, അമർദീപ് ഗുപ്ത, അവിനാശ് ഝാ എന്നിവരെയും മുംബൈ പൊലീസ് കണ്ടെത്തി.
Related Posts
സ്കൂള്‍ വളപ്പിൽ ഒന്നാം ക്ലാസുകാരന് നേരെ തെരുവുനായകളുടെ ആക്രമണം; കുട്ടിയെ നാല് നായകൾ വളഞ്ഞിട്ട് ആക്രമിച്ചു
- keralatimes24news@gmail.com
- October 15, 2025
- 0
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ സ്കൂൾ വളപ്പിൽ ഒന്നാം ക്ലാസുകാരനെ ആക്രമിച്ച് തെരുവുനായ. കിളിമാനൂര്‍ ഗവ. എൽപിഎസിലെ വിദ്യാര്‍ത്ഥിയെയാണ് നായകള്‍ കടിച്ചത്. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രയാഗിനെയാണ് നാല് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. ഇന്നലെ
പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാന്റെ ഡ്രോൺ ആക്രമണം; കാണ്ഡഹാറിൽ ഏറ്റുമുട്ടൽ
- keralatimes24news@gmail.com
- October 15, 2025
- 0
പാക് സൈനിക പോസ്റ്റുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി അഫ്ഗാനിസ്ഥാൻ. കാണ്ഡഹാറിലെ ഷോറാബക് ജില്ലയിൽ അഫ്ഗാൻ – പാക് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ. അഫ്ഗാൻ മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താൻ അതിർത്തി ഔട്ട്പോസ്റ്റുകളിൽ
മധ്യവയസ്കനെ തലങ്ങും വിലങ്ങും വെട്ടി; ആയുധവുമായി പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്ത്, ആരോഗ്യനില ഗുരുതരം
- keralatimes24news@gmail.com
- October 17, 2025
- 0
മലപ്പുറം: പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ മധ്യവയസ്കന് വെട്ടേറ്റു. ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം സുഹൃത്ത് ആയുധവുമായി പൊലീസിൽ കീഴടങ്ങി. ഇയാളെ ആക്രമിച്ച മുഹമ്മദ് എന്ന ആദംബാവയാണ് പരപ്പനങ്ങാടി പൊലീസിൽ വെട്ടാൻ
